ഇന്റിവുഡ് പ്രൊഫഷണല്‍ എക്സലന്‍സ് അവാര്‍ഡ് ട്വന്റിഫോര്‍ ന്യൂസ് എഡിറ്റര്‍ വി അരവിന്ദിന്

ഇൻഡിവുഡ് മീഡിയ ഏർപ്പെടുത്തിയ ‘പ്രൊഫഷണൽ എക്സലൻസ് 2017’ അവാർഡിന് ട്വന്റിഫോര്‍ ന്യൂസ് എഡിറ്റര്‍ വി അരവിന്ദ് അര്‍ഹനായി. മാധ്യമരംഗത്തെ പ്രവർത്തന മികവിനാണ് പുരസ്കാരം. എംപി കെവി തോമസ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.

ഇന്ത്യൻ സിനിമാ വ്യവസായത്തെ ഒരു ആഗോള വേദിയിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ടു 10 ബില്ല്യൺ ഡോളർ പദ്ധതിയുമായി എത്തുന്ന ഇൻഡ്യുഡ് അച്ചടി, ദൃശ്യ, ഓൺലൈൻ, റേഡിയോ മാധ്യമങ്ങളിൽ നിന്നുള്ള പ്രമുഖ മാധ്യമ പ്രവർത്തകക്കാണ് പുരസ്‌കാരങ്ങൾ നൽകി ആദരിച്ചത്.  വിലപ്പെട്ട സംഭാവനകളും, ചലച്ചിത്ര വ്യവസായത്തെ ഉയർത്തിക്കൊണ്ടുവരാനുള്ള നിരന്തരമായ ശ്രമങ്ങളെ പരിഗണിച്ചാണ് അവാർഡുകൾ നൽകിയത്. കാക്കനാട് ഐ.എം.സി ഹാളിൽ വെള്ളിയാഴ്ച നടന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്തു. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിന് മാതൃഭൂമിയിലെ  പ്രേംചന്ദ്, ദൂരദർശനിലെ രാജേന്ദ്രൻ പിള്ള എന്നിവർ അർഹരായി.  കൊച്ചിയിൽ ഐ എം സി ഹാളിൽ  നടന്ന ചടങ്ങിൽ കെ വി തോമസ് എം പി  അവാർഡ് ജേതാക്കളെ ആദരിച്ചു.  ഡയാന സിൽവസ്റ്റർ (ഏഷ്യാനെറ്റ്) , ബ്രൈറ്റ് സാം (ജീവൻ) , സജീവ് വേലായുധൻ (മനോരമ) , അഞ്ജന ജോർജ്ജ് (ടൈംസ് ഓഫ് ഇന്ത്യ), മിഥുൻ രമേഷ്  (ഹിറ്റ് എഫ് എം), ദീപക് ധർമടം (അമൃത) തുടങ്ങി നിരവധി മാധ്യമ പ്രവർത്തകർ വിവിധ വിഭാഗങ്ങളിലായി  പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

ഇന്റിവുഡ് തന്നെ ഏര്‍പ്പെടുത്തിയ മികച്ച ഓണ്‍ലൈന്‍ ക്യാമ്പെയ്നുള്ള പുരസ്കാരം ട്വന്റിഫോര്‍ നേടിയിരുന്നു. ഹോട്ടല്‍ രംഗത്തെ പകല്‍ക്കൊള്ളയെ തുറന്ന് കാട്ടിയ ‘ചായക്കെന്താ വില’ എന്ന ക്യാമ്പെയിനാണ് പുരസ്കാരം നേടിയത്.

ചടങ്ങിൽ  സോഹൻ റോയ് , സംവിധായകൻ ബോബൻ സാമുവൽ , ബേബി മാത്യു സോമതീരം , ഹൈബി ഈഡൻ എം എൽ എ, നിർമാതാവ് വിജയ് ബാബു തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

Indywood Excellence Awards 2017

Loading...
Top