ബ്ലൂ വെയില്‍ ഗെയിം സൃഷ്ടാവ് അറസ്റ്റില്‍

blue whale game

കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന വെല്ലുവിളികള്‍ നിറഞ്ഞ ഗെയിമായ ബ്ലൂവെയിലിന്റെ സൃഷ്ടാവ് പോലീസ് പിടിയിലായി. ലോക വ്യാപമായി ഈ ഗെയിമിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് അറസ്റ്റ്.

50വെല്ലുവിളികളുള്ള ഗെയിമിന്റെ അവസാനം ആത്മഹത്യ ചെയ്യാന്‍ വെല്ലുവിളിക്കുന്നതായിരുന്നു. ഇല്യന്‍ സിദോറോവ് എന്ന ഇരുപത്തിയാറുകാരനായ പോസ്റ്റ്മാനെയാണ് മോസ്‌കോയില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. റഷ്യന്‍ പൊലീസാ അറസ്റ്റ് ചെയ്തത്. 16കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്ത് ആത്മഹത്യ ചെയ്തു എന്നാണ് കണക്ക്. ഇയാളില്‍ നിന്ന്അഞ്ച് മൊബൈല്‍ ഫോണുകളും, നിരവധി സിം കാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്. ഗെയിം വികസിപ്പിച്ചത് താനാണെന്ന് ഇയാള്‍ സമ്മതിച്ചതായാണ് വിവരം.

blue whale game

Top