കടവന്ത്രയിലെ വീട്ടിൽ നിന്ന് ആനക്കൊമ്പും ചന്ദനമുട്ടിയും പിടികൂടി

വിൽപ്പനയ്ക്കായി സൂക്ഷിച്ച ആനക്കൊമ്പും ചന്ദനവും കടവന്ത്രയിലെ വീട്ടിൽ നിന്ന് പിടികൂടി. കൃഷ്ണമൃഗത്തിന്റെ കൊമ്പും അമ്പതോളം കുപ്പി വിദേശ മദ്യവും കണ്ടെത്തിയിട്ടുണ്ട്. കടവന്ത്ര നേതാജി ക്രോസ് റോഡ് വൃന്ദാവനിൽ മനീഷ് കുമാർ ഗുപ്ത (ബോബി ഗുപ്ത) യുടെ വീട്ടിൽ നിന്നാണ് വനം വകുപ്പും ഫഌിങ് സ്‌ക്വാഡും വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും ചേർന്ന് ഇവ പിടിച്ചെടുത്തത്.
അങ്കമാലി സ്വദേശിയായ ജോസിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ‘ശശീന്ദ്രൻ’ എന്ന ആനയുടെ കൊമ്പാണ് വിൽക്കാൻ ശ്രമിച്ചത്. 2010ൽ ചെരിഞ്ഞ ആനയുടെ രണ്ടു കൊമ്പുകളാണ് കണ്ടെത്തിയത്. അനുമതിയില്ലാതെയാണ് ഗുപ്ത ഇതു കൈവശംവച്ചത്.
elephant tusk found from kadavantra
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here