‘ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം’; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ഉത്സവത്തിനുള്ള ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി ഉത്തരവിന് സ്റ്റേ. ആന എഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആനകളുടെ സർവ്വേ നടത്തണം എന്നത് ഉൾപ്പെടെയുള്ള നിർദേശമാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജ സേവാ സമിതി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്.
ആന എഴുന്നള്ളിപ്പ് പൂർണ്ണമായി തടയാനുള്ള നീക്കമെന്ന് തോന്നുന്നതായി സുപ്രീംകോടതി.നായക്ക് എതിരായ ക്രൂരതയിൽ എടുത്ത കേസ് എങ്ങനെ ആനയിലേക്ക് എത്തിയെന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു. ആന എഴുന്നെള്ളിപ്പ് കേസിൽ കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ സുപ്രീം കോടതി ഇടപെട്ടില്ല.
Read Also: ടാസ്മാക് ക്രമക്കേടിനെതിരെ പ്രതിഷേധം: അണ്ണാമലൈ അടക്കമുള്ള ബിജെപി നേതാക്കള്‍ അറസ്റ്റില്‍
പാറമേക്കാവ്, തിരുമ്പമ്പാടി ദേവസ്വങ്ങൾ നൽകിയ ഹർജിയിൽ നിലവിൽ ഇടപെടാനില്ലെന്ന് ജസ്റ്റിസ് നാഗരത്ന അറിയിച്ചു. ഹർജി പിൻവലിക്കാൻ സുപ്രീം കോടതി അനുമതി നൽകി. നേരത്തെ ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. നിലവിലുള്ള നിബന്ധനകൾക്ക് പുറമെയുള്ള ഹൈക്കോടതിയുടെ നിർദേശത്തിനായിരുന്നു സ്റ്റേ ഏർപ്പെടുത്തിയിരുന്നത്.
Story Highlights : Supreme Court stays High Court’s interim order in elephant processions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here