കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് 9 പേർക്ക് പരിക്ക്

ബന്ധുവിനെ ആശുപത്രിയിലാക്കി മടങ്ങവെ മറ്റൂരിൽ ഇന്നോവ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് ഒൻപത് പേർക്ക് പരിക്കേറ്റു. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ റോസിലി, വർഗീസ്, ജനറ്റ്, ജോണി, ഗോപി, ജെറിൻ, ലില്ലി, ബാബു, കാർ ഡ്രൈവർ അബ്ദുൾ മനാഫ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് പുലർച്ചെ 3.10ന് എം.സി റോഡിൽ മറ്റൂരിലായിരുന്നു അപകടം. തൊടുപുഴയിലെ ആശുപത്രിയിൽ പോയി മടങ്ങവെ നിയന്ത്രണം വിട്ട കാർ റോഡരികിൽ ഇടിച്ചു കയറുകയായിരുന്നു. ചാറ്റൽ മഴയിൽ റോഡിൽ നിന്നും തെന്നിമാറിയ കാർ റോഡരികിലുള്ള കിണറിന്റെ സംരക്ഷണ ഭിത്തിയിലിടിച്ച് നിൽക്കുകയായിരുന്നു.
car went out of control 9 injured
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here