ജിഷ്ണുവിന്റെ വ്യാജ ആത്മഹത്യാ കുറിപ്പ് എഴുതിയത് ഡിവൈഎസ്പിയാണെന്ന് കുടുംബം

jishnu pranoy CBI to inform sc about their stand on jishnu case today court to consider jishnu case on tuesday

പാമ്പാടി നെഹ്​റു കോളജിൽ മരിച്ച നിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ പേരിൽ  വ്യാജ ആത്മഹത്യക്കുറിപ്പ് സൃഷ്​ടിച്ചത് ഡിവൈ.എസ്.പി ബിജു കെ. സ്​റ്റീഫനാണെന്ന പരാതിയുമായി ജിഷ്ണുവിന്റെ കുടുംബം രംഗത്ത്. ഈ വിഷയത്തില്‍  കേസെടുത്ത് അന്വേഷണം നടത്താന്‍  സര്‍ക്കാര്‍ തയാറാകണമെന്നാണ് ജിഷ്ണുവിന്റെ കുടുംബത്തിന്റെ ആവശ്യം.

ജിഷ്ണുവി​ന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട ആത്മഹത്യക്കുറിപ്പ് ജിഷ്ണുവിന്റെ  കൈയക്ഷരത്തിലുള്ളതായിരുന്നില്ലെന്ന മുൻ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഡിവൈ.എസ്​.പി ബിജു കെ. സ്​റ്റീഫനെതിരായ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ ആരോപണം.

jishnu suicide note fake

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More