നടി താരകാല്യാണിന്റെ ഭർത്താവും അവതാരകനുമായ രാജാറാം അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

actress thara kalyan husband and anchor rajaram in critical condition soubhagya venkitesh fb post on raja venkitesh death reason

നടി താരാകല്ല്യാണിന്റെ ഭർത്താവും അവതാരകനുമായ രാജാറാം അതീവ ഗുരുതരാവസ്ഥയിൽ. കൊച്ചി അമൃത ആശുപത്രിയിലാണ് രാജാറാമിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നതെന്നാണ് റിപ്പോർട്ട്. ഡെങ്കിപ്പനി ബാധിച്ചതാണ് ആരോഗ്യനില വഷളാകാൻ കാരണം. സിനിമയിലും സീരിയലിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള വ്യക്തിയാണ് രാജാറാം.

ഡെങ്കി പനി ബാധിച്ച് ഇടപ്പള്ളി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജാറാമിനെ ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതിനെ  തുടർന്ന് ഈ മാസം 22 നാണ് കാർഡിയാക് ഐസിയുവിലേക്ക് മാറ്റുന്നത്. ശ്വാസകോശത്തിന്റെ നില വഷളായതിനെ തുടർന്ന് ഇക്‌മോ എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് ഹൃദയത്തിന്റെ പ്രവർത്തനം നടത്തുന്നത്.

വെന്റിലേറ്ററിന്റെ ഉയർന്ന സഹായത്തോടെയാണ് ഇപ്പോൾ രാജാറാമിന്റെ ജീവൻ നിലനിർത്തുന്നതെന്നും നില അതീവ വഷളാണെന്നും അമൃത ആശുപത്രി കാർഡിയോളജി വൃത്തങ്ങൾ വ്യക്തമാക്കുന്നു. ആശുപത്രിയിൽ താര കല്ല്യാൺ, മകൾ സൗഭാഗ്യ, താരയുടെ അമ്മ സുബ്ബലക്ഷ്മി തുടങ്ങിയ ബന്ധുക്കളുമുണ്ട്.

actress thara kalyan husband and anchor rajaram in critical condition

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top