കുണ്ടോ കുഴിയോ ഇല്ലാത്ത റോഡ് പൊളിച്ചു; കുതിര സവാരി നടത്തി പ്രതിഷേധിച്ച് ടെക്കികൾ

tekkeys protest by riding horse

കുണ്ടോ കുഴിയോ ഇല്ലാതിരുന്ന റോഡ് പൊളിച്ചതിനെതിരെ ടെക്കികൾ പ്രതിഷേധിച്ചത് കുതിരപ്പുറത്ത് യാത്ര ചെയ്ത്. ഹൈദരാബാദിൽ ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്ന വരാണ് റോഡ് അനാവശ്യമായി പൊളിച്ചതിനെതിരെ കുതിരസവാരി നടത്തി പ്രതിഷേധിച്ചത്. ഗതാഗതയോഗ്യമല്ലാതായ റോഡിലൂടെ കുതിരപുറത്ത് കയറിയാണ് ചിലർ ഓഫീസിലെത്തിയത്.

നഗരത്തിലെ ഏറ്റവും മികച്ച റോഡുകളിൽ ഒന്നായ ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് റോഡാണ് പൊളിച്ചത്. അടുത്ത മൂന്നു നാല് വർഷത്തേക്ക് അറ്റകുറ്റ പണികളൊന്നും
നടത്തേണ്ട ആവശ്യവുമില്ലാതിരുന്ന റോഡാണ് പൊളിച്ചതെന്ന് പ്രതിഷേധക്കാർ പറയുന്നു. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെയാണ് ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ റോഡ് നവീകരിക്കാൻ തുടങ്ങിയത്.

കോൺക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി റോഡ് മുഴുവൻ കുഴിച്ചിട്ടതിനാൽ യാത്രക്കാർക്ക് മറ്റ് വഴിയെ ആശ്രയിക്കേണ്ടി വന്നു. ഇതുമൂലം പലപ്പോഴും
മണിക്കൂറുകൾ വൈകിയാണ് യാത്രക്കാർക്ക് എത്തിച്ചേരേണ്ടിടത്തു എത്തുന്നത്.

tekkeys protest by riding horse

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top