നായകനായുള്ള തിരിച്ച് വരവില്‍ പ്രണവിന്റെ ആദ്യ ടേക്ക്!!

pranav mohanlal

ഇത് ഒരു ചരിത്ര നിമിഷമാണ്,  പ്രണവ് മോഹന്‍ലാലിന്റെ നായകനായുള്ള അഭിനയ ജീവിതത്തിലെ ആദ്യ ടേക്കാണിത്. ഈ ചിത്രം എന്നും പ്രണവിന്റെയും ആരാധകരുടേയും  ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമായിരിക്കും.
ബാലതാരത്തില്‍ നിന്ന് നായകനായി പ്രണവ് എത്തുന്ന സിനിമയാണ് ഇത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് എറണാകുളത്ത് ആരംഭിച്ചു.

pranavmohanlal
പ്രണവ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫാണ് ചിത്രം ഒരുക്കുന്നത്. ആശിർവാദ് സിനിമാസിന്റ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത് .സിദ്ധിഖ്, സണ്ണി വെയ്ൻ ,സിജു വിൽസൺ, ഷറഫുദ്ധീൻ, തുടങ്ങിയവർ ചിത്രത്തില്‍ അഭിനയിക്കും. മൂന്നു നായികമാർ അണിനിരക്കുന്ന ഈ ചിത്രത്തിൽ പ്രണയം ഉണ്ടായിരിക്കില്ലെന്നത് ഒരു പ്രത്യേകതയാണെന്ന് സംവിധായകൻ ജിത്തു ജോസഫ് പൂജ ചടങ്ങിൽ വ്യക്തമാക്കിയിരുന്നു.

aathi

pranav mohanlal,adi, jithu joseph

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top