കോൺഗ്രസ് എംഎൽഎമാരെ താമസിപ്പിച്ച റിസോർട്ടിൽ റെയ്ഡ്

karnataka-tax-raid

ഗുജറാത്തിൽനിന്നുള്ള കോൺഗ്രസ് എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന ബംഗളൂരുവിലെ റിസോർട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. 42 എംഎൽഎമാർ കഴിയുന്ന ഈഗിൾട്ടൺ ഗോൾഫ് റിസോർട്ടിലാണ് ഇന്ന് രാവിലെ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. കർണാടക ഊർജ്ജ വകുപ്പ്മന്ത്രി ഡി കെ ശിവകുമാറിന്റെ വസതിയിലും റെയ്ഡ് നടന്നു.

ആദായ നികുതി ഉദ്യോഗസ്ഥർക്കൊപ്പം സിആർപിഎഫ് സംഘവും പരിശോധനയ്‌ക്കെത്തി. മന്ത്രി ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എംഎൽഎമാരെ ബംഗളുരുവിലെ റിസോർട്ടിൽ താമസിപ്പിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 8 ന് നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് വോട്ട് ചെയ്യാൻ ബിജെപി 15 കോടി രൂപ വാഗ്ദാനം ചെയ്തതായി കോൺഗ്രസ് ആരോപിച്ചിരുന്നു. തുടർന്നാണ് എംഎൽഎമാരെ മറ്റൊരിടത്തേക്ക് മാറ്റിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top