ബീഹാറില്‍ മാവോവാദികള്‍ റെയില്‍വേ ജീവനക്കാരനെ തട്ടിക്കൊണ്ട് പോയി

maoist

ബീഹാറിലെ ജാമുയിയില്‍ മാവോവാദികള്‍ റെയില്‍വേ സ്റ്റേഷന്‍ ആക്രമിച്ച് ജീവനക്കാരനെ തട്ടിക്കൊണ്ട് പോയി. ഭുലായി സ്റ്റേഷനാണ് മാവോവാദികള്‍ ആക്രമിച്ചത്. ഗേറ്റ്മാന്‍ മുനി മണ്ഡലിനെയാണ് തട്ടിക്കൊണ്ട് പോയത്. ഇയാളെ പിന്നീട് മോചിപ്പിച്ചു.മാവോവാദി നേതാവ് പര്‍വേഷിന്റെ നേതൃത്വത്തിലുള്ള മുപ്പത്തഞ്ചോളം പേര്‍ വരുന്ന സംഘമാണ് സ്റ്റേഷന്‍ ആക്രമിച്ചതെന്ന് സിആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ എം ദിനകകന്‍ അറിയിച്ചു. സിആര്‍പിഎഫ് ന്റെ അഞ്ച് കോബ്ര ബറ്റാലിയനും പോലീസും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ് ജീവനക്കാരനെ വിട്ടയച്ചത്.

maoist

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top