പ്രേം നസീർ പുരസ്‌കാരം നടി ശാരദക്ക്

sharada

ചിറയിൻകീഴ് പൗരാവലിയുടെ ഈ വർഷത്തെ പ്രേം നസീർ പുരസ്‌കാരം നടി ശാരദക്ക്. എഴുപത്തി അയ്യായിരം രൂപയും ആർട്ടിസ്റ്റ് ബി.ഡി ദത്തൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഓഗസ്റ്റ് 15ന് ശാർക്കര മൈതാനത്ത് വെച്ച് നടക്കുന്ന സ്മൃതി സായാഹ്നത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിക്കും. ചിറയിൻകീഴ് പൗരാവലി നൽകുന്ന 12 മത്തെ പുരസ്‌കാരം ആണ് ശാരദക്ക് സമ്മാനിക്കുന്നത്. ഇതോടൊപ്പം ചിറയിൻകീഴ് പഞ്ചായത്ത് പ്രഖ്യാപിച്ച അമ്പതിനായിരം രൂപ പുരസ്‌കാരം ടി.പി.മാധവനും സമ്മാനിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top