ദുബായ് ടോര്‍ച്ച് ടവറില്‍ വന്‍ തീപിടുത്തം

fire

ലോകത്തിലെ തന്നെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ ടവറുകളിലൊന്നായ ടോര്‍ച്ച് ടവറില്‍ വന്‍ തീപിടിത്തം. 86നിലകളുള്ള കെട്ടിടത്തിലാണ് ദുബായ് സമയം രാത്രി 1 ന് തീപിടിത്തം ഉണ്ടായത്. നാല്‍പത് നിലകളോളം തീപിടുത്തത്തില്‍ നശിച്ചു. തീ നിയന്ത്രണ വിധേയമായെങ്കിലും തീ പൂര്‍ണ്ണമായും കെടുത്താമായിട്ടില്ല. കെട്ടിടം പൂര്‍ണമായും ഒഴിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 2015ലും സമാനമായ തീപിടുത്തം ഇവിടെ ഉണ്ടായിട്ടുണ്ട്.

ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ദുബായ് സര്‍ക്കാര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top