ജീൻ പോളിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച്ച പരിഗണിക്കും

യുവ നടിയോട് അപമര്യാദയായി പെരുമാറിയെന്ന് കേസിൽ ഹണീബി രണ്ടിന്റെ സംവിധായകൻ ജീൻ പോൾ ലാൽ അടക്കം നാല് പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച്ച പരിഗണിക്കുമെന്ന് കോടതി. എറണാകുളം എ സി ജെ എം കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ഹണീബി രണ്ടിൽ അഭിനയിച്ചതിന് പണം നൽകിയില്ലെന്നും അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ച് നഗ്‌ന ദൃശ്യങ്ങൾ സിനിമയിൽ ഉപയോഗിച്ചതായും പരാതിയിലുണ്ട്. പനങ്ങാട് പോലീസ് സ്റ്റേഷനിലാണ് നടി പരാതി നൽകിയത്. സംവിധായകൻ ജീൻപോൾ ലാൽ, ശ്രീനാഥ് ഭാസി, സാങ്കേതിക പ്രവർത്തകരായ അനിൽ, അനിരുദ്ധ് എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇവരുടെ അറസ്റ്റ് വേണമെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പോലീസ് കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
jean paul anticipatory bail to be considered on monday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here