സ്റ്റേഷനില്‍ പോലീസുകാര്‍ മോഡലിനെ നഗ്നയാക്കി

കൊളംബിയയില്‍ മോഡലിനെ പോലീസ് സ്റ്റേഷനില്‍ പോലീസുകാര്‍ അപമാനിച്ചു. കാതറിന്‍ മാര്‍ട്ടിന്‍സിനാണ് സ്റ്റേഷനില്‍ ക്രൂരമായ അപമാനം ഏറ്റുവാങ്ങേണ്ടി വന്നത്. കൊളംമ്പിയ കാലിയിലെ പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. പോലീസുകാര്‍ എടുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
മദ്യപിച്ച് ലക്കുകെട്ടതിനാണ് കാതറിനെ പോലീസ് പിടിക്കുന്നത്. എന്നാല്‍ സ്റ്റേഷനില്‍ കൊണ്ടു വന്ന കാതറിനോട് പോലീസ് ചെയ്തത് ക്രൂരതയായിരുന്നു. ഉന്നത പോലീസ് സംഘം അടങ്ങുന്ന സംഘമാണ് കാതറിനെ ഇത്തരത്തില്‍ അപമാനിച്ചത്. നഗ്നയാക്കിയ ശേഷം ലൈംഗിക ചേഷ്ടകള്‍ കാണിക്കാനാണ് ഉദ്യോഗസ്ഥര്‍ കാതറിനോട് ആവശ്യപ്പെട്ടത്. വിലങ്ങ് അണിയിച്ച് ജനലില്‍ കെട്ടിയിട്ട ശേഷമായിരുന്നു നിര്‍ദേശം. മറ്റ് ജയില്‍പുള്ളികളുടേയും മുന്നില്‍ വച്ചാണ് നഗ്നയാകാന്‍ പോലീസ് നിര്‍ദേശിച്ചത്.
അനുസരിച്ചാല്‍ കേസില്‍ നിന്ന് ഒഴിവാക്കിത്തരാമെന്നും പോലീസ് ഉറപ്പ് നല്‍കിയത്രേ. കാതറിന്റെ പരാതിയില്‍ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.എന്നാല്‍ കാതറിന്‍ സ്വയം നഗ്നയാകുകയായിരുന്നുവെന്നും ഇത് ഉയര്‍ന്ന് ഉദ്യോഗസ്ഥരെ കാണിക്കാന്‍ പകര്‍ത്തിയ വീഡിയോ ലീക്ക് ചെയ്യുകയായിരുന്നുവെന്നുമാണ് പോലീസുകരുടെ പക്ഷം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here