പൃഥ്വിരാജിന്റെ നായികയായി മഞ്ജുവാര്യർ

manju prithvi

പൃഥ്വിരാജ് നായകനായെത്തുന്ന ഗബ്രിയേലും മാലാഖമാരും എന്ന ചിത്രത്തിൽ നായികയായെത്തുന്നത് മലയാളികളുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. ക്യാമറാമാൻ വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗബ്രിയേലും മാലാഖമാരും. ഇരുവരുെം നായികാനായകൻമാരായി എത്തുന്ന ആദ്യ ചിത്രമാണ് ഇത്. നേരത്തേ പൃഥ്വിയുടെ പാവാടയിൽ അതിഥി താരമായി മഞ്ജു എത്തിയിരുന്നു. മഞ്ജു കേന്ദ്ര കഥാപാത്രമാകുന്ന ആമിയിൽ അതിഥി താരമായി പൃഥ്വി അഭിനയിക്കുന്നുണ്ടെന്നാണ് സൂചന.

കമലാ സുരയ്യയുടെ ജീവിത കഥപറയുന്ന ആമി എന്ന കമൽ ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ഇപ്പോൾ മഞ്ജു. ഉദാഹരണം സുജാത, ഇന്ദ്രജിത്തിനൊപ്പം മോഹൻലാൽ, ഒടിയൻ, വില്ലൻ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി പുറത്തിറങ്ങാനുള്ളത്.

ആദം ജോൺ, വിമാനം എന്നിവയാണ് പൃഥ്വിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. മമ്മൂട്ടിയുടെ മുന്നറിയിപ്പിന് ശേഷം ഫഹദിനെ നായകനാക്കിയുള്ള ചിത്രത്തിന്റെ പണിപ്പുരയിലാണ് വേണു ഇപ്പോൾ. വേണുവിന്റെ ആദ്യ ചിത്രം ദയയിൽ മഞ്ജുവായിരുന്നു നായിക. ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് മഞ്ജുവിന്റെയും പൃഥ്വിയുടെയും ആരാധകർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top