പിരിവ് നല്‍കാത്തതിന് ഭീഷണി; ബിജെപി നേതാവിനെതിരെ കേസെടുത്തു

bjp

കച്ചവടക്കാരനെ പിരിവ് നല്‍കാത്തതിന് ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി നേതാവിനെതിരെ കേസ്. കൊല്ലം ജില്ലാ നേതാവ് സുഭാഷിനെതിരെയാണ് കേസ് എടുത്തത്. ചവറ പോലീസാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്.
കച്ചവടക്കാരനായ മനോജ് നല്‍കിയ പരാതിയിലാണ് നടപടി. പിരിവ് നല്‍കാത്തതിനെ തുടര്‍ന്ന് സുഭാഷ് ഇയാളെ ഫോണില്‍ വിളിച്ചും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ ശബ്ദരേഖയും പോലീസിന് മനോജ് നല്‍കി. ഭീഷണി , പണം തട്ടിയെടുക്കാന്‍ ശ്രമം എന്നീ കാര്യങ്ങള്‍ക്കെതിരെയാണ് കേസ്.ഇയാളെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് സൂചനയുണ്ട്.

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top