ഷാരൂഖ് ഖാൻ ചിത്രം കാണുകയാണ്, തന്നെ രക്ഷിക്കണമെന്ന് സുഷമ സ്വരാജിന് യുവാവിന്റെ ട്വീറ്റ്

ഷാരൂഖ് ഖാൻ ചിത്രം ജബ് ഹാരി മെറ്റ് സേജൽ കാണാൻ കയറിയ യുവാവിന്റെ ട്വീറ്റ് വൈറലാകുന്നു. സിനിമ കണ്ടോണ്ടിരിക്കുന്ന തിയേറ്ററിൽനിന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനയച്ച ട്വീറ്റാണ് വൈറലായിരിക്കുന്നത്.
ചിത്രം കണ്ടുകൊണ്ടിരിക്കുന്ന തിയേറ്ററിൽനിന്ന് തന്നെ രക്ഷിക്കണമെന്നാണ് വിശാൽ സൂര്യവംശി എന്ന യുവാവിന്റെ ട്വീറ്റ്.
”ഞാൻ ഹിജഡ്വാലിയിലെ സിയോൺ തിയേറ്ററിലിരുന്ന് ജബ് ഹാരി മെറ്റ് സേജൽ കാണുകയാണ്. എത്രയും പെട്ടന്ന് എന്നെ രക്ഷിക്കണം ” – വിശാലിന്റെ ട്വീറ്റ് ഇങ്ങനെ
@SushmaSwaraj mam, I’m watching #JabHarryMetSejal at Xion cinema Hinjewadi, Pune. Please rescue me as soon as possible.. ??
— Vishal Surywanshi (@vsurywanshi87) August 5, 2017
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന് ലഭിച്ച ഏറ്റവും മോശം അഭിപ്രായമാണ് ഇതെന്നാണ് വിലയിരുത്തൽ. ലോകത്തെവിടെയും എത്ര കടുത്ത പ്രതിസന്ധികളിൽ പെട്ടവരെയും കുടുങ്ങിയവരെ രക്ഷിക്കാൻ സഹായിക്കുന്ന ആളാണ് സുഷമ സ്വരാജ്. നിരവധി പേരാണ് ദിവസവും സഹായമഭ്യർത്ഥിച്ച് സുഷമയ്ക്ക് ട്വീറ്റ് ചെയ്യുന്നത്.
ഷാരൂഖ്, അനുഷ്‌ക ശർമ്മ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഇംത്യാസ് അലി സംവിധാനം ചെയ്ത ചിത്രമാണ് ജബ് ഹാരി മെറ്റ് സേജൽ.
Sushma gets request to ‘rescue’ man from Shah Rukh movie