മട്ടന്നൂരിൽ വീണ്ടും എൽഡിഎഫ് ഭരണം

ചൊവ്വാഴ്ച നടന്ന മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻവിജയം.
ആകെ 35 സീറ്റുകളിൽ എൽഡിഎഫിന് 28 സീറ്റും യുഡിഎഫിന് 7 സീറ്റും ലഭിച്ചു.
ആകെ 35 സീറ്റുകളിൽ എൽഡിഎഫിന് 28 സീറ്റും യുഡിഎഫിന് 7 സീറ്റും ലഭിച്ചു.

നേരത്തേ 21 സീറ്റുകളാണ് എൽഡിഎഫിന് ഉണ്ടായിരുന്നത്. കോൺഗ്രസിന്റെ 6 സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തു. നേരത്തേ 13 സീറ്റുകൾ യുഡിഎഫിന് ഉണ്ടായിരുന്നു. ബിജെപിയ്ക്ക് സീറ്റുകൾ ലഭിച്ചില്ല.

നിലവിൽ എൽഡിഎഫാണ് മട്ടന്നൂർ നഗരസഭ ഭരിക്കുന്നത്. സപ്തംബർ 10 വരെയാണ് ഭരണസമിതിയുടെ കാലാവധി.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പ്രദേശങ്ങളിൽ മദ്യഷാപ്പുകൾ അടച്ചിടണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top