കുംഭകോണത്ത് 94 കുട്ടികൾ മരിച്ച സംഭവം; മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

13 Years After 94 Children Died In Tamil Nadu Fire, All Convicts Freed

കുംഭകോണത്ത് സ്‌കൂൾ കെട്ടിടം തീപിടിച്ച് 94 കുട്ടികൾ മരിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. സ്‌കൂളിന്റെ ഉടമ പുലവാർ പളനിസ്വാമിയേയും മറ്റ് ഏഴുപേരെയും മദ്രാസ് കോടതിയാണ് വെറുതെ വിട്ടത്.

വിചാരണ കാലയളവിൽ തന്നെ പ്രതികൾ ശിക്ഷ അനുഭവിച്ചു കഴിഞ്ഞെന്നും കോടതി ചൂണ്ടിക്കാട്ടി. വിചാരണ കാലളവിൽ മരിച്ച സ്‌കൂൾ ഉടമയുടെ ഭാര്യയുടെ മേലുള്ള കേസുകൾ ഒഴിവാക്കുകയും സ്‌കൂൾ ഉടമയുടെമേൽ ചുമത്തിയിരുന്ന 51.65 ലക്ഷം പിഴ എന്നത് 1.16 ലക്ഷമാക്കി കുറക്കുകയും ചെയ്തു.

2004 ജൂലൈ 16ന് കുംഭകോണത്തെ സ്‌കൂൾ കെട്ടിടത്തിന് തീപിടിച്ച് 94 കുട്ടികൾ ദാരുണമായി മരിക്കുകയായിരുന്നു. ഒരു പ്രൈമറി സ്‌കൂളും ഗേൾസ് ഹൈസ്‌കൂളും അടക്കം മൂന്ന് വിദ്യാലയങ്ങൾ ഒരുമിച്ചാണ് ഒരു കെട്ടിടത്തിൽ പ്രവർത്തിച്ച് വന്നിരുന്നത്.

സ്‌കൂളിന്റെ അടുക്കളയിലുണ്ടായ തീപിടുത്തം പിന്നീട് മറ്റ് കെട്ടിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. 94 കുട്ടികൾ മരിച്ചതിന് പുറമെ 18 കുട്ടികൾക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. 13 വർഷങ്ങൾ നീണ്ട വിചാരണക്കൊടുവിലാണ് വിധി പ്രഖ്യാപിച്ചത്. ആകെയുണ്ടായിരുന്ന 21 പ്രതികളിൽ മൂന്ന് അധ്യാപകരടക്കം 11 പേരെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.

13 Years After 94 Children Died In Tamil Nadu Fire, All Convicts Freed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top