ഇരുപത് വര്‍ഷത്തെ സൗഹൃദം വിവാഹത്തിലെത്തിയത് ഈ തീയറ്ററില്‍ വച്ച്; വീഡിയോ കാണാം

proposal

മനുവും റോസും തമ്മില്‍ ഇരുപത് വര്‍ഷത്തെ സൗഹൃദമാണ്, എന്നാല്‍ ഇരുവരുടേയും സൗഹദത്തിനും പ്രണയത്തിനും ഇടയിലെ നേര്‍ത്ത വര ഇല്ലാതായത് ആദ്യം തിരിച്ചറിഞ്ഞത് മനുവും. അത് റോസിനോട് തുറന്ന് പറയാന്‍ മനു തെരഞ്ഞെടുത്തത് തീയറ്റര്‍, കാരണം റോസ് ഏറ്റവും ഇഷ്ടപ്പടുന്നത് സിനിമ കാണാനാണ്.

സിനിമയ്ക്ക് മുന്നേ മനുവും കൂട്ടുകാരും ക്യാമറ സെറ്റ് ചെയ്തിരുന്നു. ഇവരെത്തിയപ്പോള്‍ രഹസ്യമായി തന്നെ ക്യാമറാമാന്‍മാരും പണി തുടങ്ങി. ഒടുക്കം ഇരുവരും സീറ്റിലിരുന്നു. അപ്പോള്‍ റോസിനെ ഞെട്ടിച്ച് സിനിമ തുടങ്ങുന്നതിന് മുമ്പ് ഒരു വീഡിയോ എത്തി, വീഡിയോയില്‍ മനുവും റോസും ഒരുമിച്ച് പങ്കിട്ട നല്ല മുഹൂര്‍ത്തങ്ങള്‍ ! ഞെട്ടല്‍ മാറുന്നതിന് മുമ്പ് തന്നെ കൈയ്യില്‍ പനിനീര്‍ പൂക്കളുമായി മനു എത്തി, വില്‍ യു മാരി മീ? അപ്രതീക്ഷിത നിമിഷങ്ങള്‍ക്ക് നടുവില്‍ പ്രതീക്ഷിച്ച ചോദ്യമെത്തി. സിനിമ കാണാനെത്തിയവര്‍ സീറ്റിന് പുറകിലെ ക്യാമറാമാന്‍മാര്‍ എഴുന്നേറ്റപ്പോഴാണ് വിവരം അറിഞ്ഞത്. പ്രൊപ്രോസല്‍ ആണെന്ന് അറിഞ്ഞതോടെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് കാണികളും ഒപ്പം കൂടി. വീഡിയോ കാണാം.

proposal videoനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More