ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്ന് ആറ് പേർ മരിച്ചു

car accident

പാക്കിസ്ഥാനിലെ കറാച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്ന് ഒരു കുടുംബത്തിലെ ആറ് പേർ വെന്ത് മരിച്ചു. കറാച്ചിയിൽ ഗാർഡൻ പ്രദേശത്താണ് കാർ കത്തിയമർന്നത്. 11 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിനോദ യാത്രയ്‌ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top