വിറ്റമിൻ ഇ ഗുളികകൾ വെറുതെ വിഴുങ്ങാൻ മാത്രം ഉള്ളതല്ല; വിറ്റമിൻ ഇ ഗുളികകളുടെ 5 ഉപയോഗങ്ങൾ

vitamin e capsule uses

വിറ്റമിൻ ഇ ഗുളികകൾ കഴിക്കുന്നത് ചർമ്മത്തിന് വളരെ നല്ലതാണ്. എന്നാൽ വെറുതെ കഴിക്കുക മാത്രമല്ല, വേറെയും നിരവധി ഉപയോഗങ്ങളുണ്ട് ഈ ഗുളുകകൾ കൊണ്ട്.

1. തൊലിയിലെ ചുളിവുകൾ അകറ്റാൻ

3 വിറ്റമിൻ ഇ ഗുളികകൾ പൊട്ടിച്ച് പാത്രത്തിൽ ഇടുക. ഇതിലേക്ക് ഒലിവ് ഓയിൽ ഒരു ടേബിൾ സ്പൂൺ ചേർക്കുക. ഇത് ചുളിഞ്ഞ ഭാഗത്ത് തേക്കുക. 3, 4 ആഴ്ച്ചകൾക്കുള്ളിൽ തന്നെ പ്രകടമായ വ്യത്യാസം തിരിച്ചറിയും.

2. പാടുകൾ

സ്‌ട്രെച്ച് മാർക്ക്, ഏജ് മാർക്ക് തുടങ്ങി എന്തും മാറ്റാൻ ഈ കുഞ്ഞൻ ഗുളികകൾ ധാരാളം. വിറ്റമിൻ ക്യാപ്‌സ്യൂളുകൾ പൊട്ടിച്ച് അകത്തെ ദ്രാവകം നേരിട്ട് പാടുകളുടെ മീതെ രാത്രി തേച്ച് പിടിപ്പിക്കുക. രാവിലെ എഴുനേൽക്കുമ്പോൾ കഴുകി കളയുക.

3. കൈ കാൽ മുട്ടുകളിലെ വരൾച്ച

vitamin e capsule uses

രാത്രി കിടക്കുന്നതിന് മുമ്പ് വിറ്റമിൻ ഇ ഗുളിക പൊട്ടിച്ച് അകത്തെ ദ്രാവകം കൈ-കാൽ മുട്ടുകളിൽ തേച്ച് പിടിപ്പിക്കുക. ഒരാഴ്ച്ചയ്ക്കുള്ളിൽ തന്നെ വ്യത്യാസം അറിയും.

4. ചുണ്ടുകൾ മൃദുവാകാൻ

vitamin e capsule uses

ലിപ് ബാമിൽ അൽപ്പം വിറ്റമിൻ ഇ ഗുളികകൾ പൊട്ടിച്ച് ചേർക്കുക. എന്നിട്ട് ദിവസത്തിൽ 3-4 മണിക്കൂർ കൂടുമ്പോൾ ചുണ്ടിൽ ലിപ് ബാം പുരട്ടുക. ചുണ്ടുകൾ വരളുന്നതിന് ഉത്തമ പരിഹാരമാണ് ഇത്.

vitamin e capsule uses

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top