സ്വാതന്ത്ര്യദിനം; കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം

kerala-police

സ്വാതന്ത്ര്യ ദിനാഘോഷത്തിൻറ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം. സംസ്ഥാന പൊലീസ് മേധാവിയും ഇൻറലിജൻസും നേരത്തെ ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരുന്നു  എല്ലാ നഗരങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.  പ്രധാന ചടങ്ങുകള്‍ നടക്കുന്ന തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പൊലീസ് പരിശോധനകള്‍ തുടങ്ങി. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്‍റുകള്‍, മാളുകള്‍, എയർപോർട്ട് എന്നിവടങ്ങിൽ പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top