ബ്ലൂ വെയിൽ മരണം തിരുവനന്തപുരത്തും ?

കേരളത്തിലെ ആദ്യത്തെ ബ്ലൂ വെയിൽ ആത്മഹത്യ തിരുവനന്തപുരത്ത്. കൊലയാളി ഗെയിം ബ്ലൂ വെയിൽ കളിച്ചാണ് തന്റെ മകൻ ആത്മഹത്യ ചെയ്തതെന്ന വെളിുപ്പെടുത്തലുമായി പതിനാറുകാരന്റെ അമ്മ.
ഔദ്യോഗികമായി മരണ കാരണം സ്ഥിരീകരിച്ചില്ലെന്നും തന്റെ മകൻ ബ്ലൂ വെയിൽ ഗെയിം കളിച്ചിരുന്നുവെന്നാണ് ഈ അമ്മ പറയുന്നത്. കേരളത്തിൽ ആദ്യമായാണ് ബ്ലൂ വെയിൽ ഗെയിമിന് ഒരാൾ ഇരയാകുന്നതായി റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ജൂലൈ 26നാണ് പ്ലസ് വൺ വിദ്യാർത്ഥിയായ മനോജ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.
ഒമ്പത് മാസം മുമ്പ് മനോജ് ബ്ലൂ വെയിൽ ഗെയിം ഡൗൺലോഡ് ചെയ്തിരുന്നു. മകനെ പിന്തിരിപ്പിക്കാൻ പലതവണ ശ്രമിച്ചിരുന്നു. ആത്മഹത്യയ്ക്ക് മുമ്പ് ഫോണിൽ നിന്ന് ഗെയിം പൂർണ്ണമായി ഡിലീറ്റ് ചെയ്തിരുന്നുവെന്നും പോലീസിന് നൽകിയ പരാതിയിൽ മനോജിന്റെ രക്ഷിതാക്കൾ പറയുന്നു. ഫോൺ ഇപ്പോൾ പോലീസിന്റെ കസ്റ്റഡിയിലാണ്. സൈബർ പോലീസ് ഇത് പരിശോധിച്ച് വരികയാണ്.
മകനെ പിന്തിരിപ്പിക്കാൻ ഒരുപാട് ശ്രമിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഒമ്പത് മാസത്തിനിടയിൽ മനോജിന്റെ പ്രവർത്തികളെല്ലാം ബ്ലൂ വെയിൽ ഗെയിമിന്റെ ലെവലുകൾ ആവശ്യപ്പെടുന്നതിന് സമാനമായിരുന്നുവെന്നാണ് അമ്മ പറയുന്നത്.
ഒറ്റയ്ക്ക് എവിടെയും പോകുന്ന ആളായിരുന്നില്ല മനോജ്. എന്നിട്ടും വീട്ടിൽ നുണ പറഞ്ഞ് അവൻ കടൽ കാണാൻ പോയി, നീന്താൻ അറിയാത്ത അവൻ പുഴയിൽ ചാടി. കയ്യിൽ കോമ്പസുകൊണ്ട് അക്ഷരങ്ങൾ കോറിയിട്ടു. രാത്രിയിൽ സെമിത്തേരിയിൽ ഒറ്റയ്ക്ക് പോയി ഇരിക്കുന്നതും പതിവായിരുന്നുവെന്നും മനോജിന്റെ അമ്മ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here