Advertisement

ഫ്‌ളോറൻസ് വരുന്നു സെപ്റ്റംബർ ഒന്നിന്

August 20, 2017
Google News 0 minutes Read
This Absolutely Ginormous Asteroid

സെപ്റ്റംബർ ഒന്നിന് ഭൂമിക്കരികിലൂടെ ആ ഭീമൻ ഛിന്നഗ്രഹം കടന്നുപോകും. ഫ്‌ളോറൻസ് എന്ന് വിളിക്കുന്ന ഛിന്നഗ്രഹത്തിന് 30 ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളുടെ അത്രയും വലിപ്പമുണ്ട്. നാലര കിലോമീറ്ററോളം വരുമിത്.

ഭൂമിയിൽനിന്ന് 70 ലക്ഷം കിലോ മീറ്റർ മാറി ഫ്‌ളോറൻസ് കടന്നുപോകുമെന്ന് അമേരിക്കൻ ബഹിരാകാശ സംഘടനയായ നാസയാണ് അറിയിച്ചത്. അതേസമയം ഭൂമിയ്ക്ക് അപകട ഭീഷണിയില്ലെന്നും നാസ അറിയിച്ചു. ഇനി ഇത്രയടുത്ത് ഫ്‌ളോറൻസ് എത്താൻ 450 വർഷമെങ്കിലും എടുക്കും.

ചൊവ്വയുടെയും വ്യാഴത്തിന്റെയും ഭ്രമണപഥങ്ങൾക്കിടയിൽ സൂരിയനെ ചുറ്റുന്ന ചെറിയ ആകാശ വസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ. 1981 ൽ കണ്ടെത്തിയ ഈ ഛിന്നഗ്രഹത്തിന് ഫ്‌ളോറൻസ് നൈറ്റിംഗേലിനോടുള്ള ബഹുമാനാർത്ഥമാണ് ആ പേരിട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here