ശിവസേനയുടെ മുഖ്യശത്രു ബിജെപിയെന്ന് ഉദ്ധവ് താക്കറെ

ബിജെപിയാണ് മുഖ്യ ശത്രുവെന്ന് വ്യക്തമാക്കി ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെ. പാർട്ടി മഹാരാഷട്ര നിർവ്വാഹക സമിതി യോഗത്തിലാണ് ഉദ്ധവ് താക്കറെ തുറന്നടിച്ചത്. എൻഡിഎയിൽ നിന്ന് വിട്ട് പോകുമെന്ന മുന്നറിയിപ്പായാണ് രാഷ്ട്രീയ നിരീക്ഷകർ ശിവസേനയുടെ നടപടിയെ വിലയിരുത്തുന്നത്.

ബിജെപിയുടെ നിലപാടുകളെ നിശിതമായി വിമർശിച്ച് ഉദ്ധവ് താക്കറെ രംഗത്തെത്തുന്നത് ഇതാദ്യമല്ല. ഗോ രക്ഷാപ്രവർത്തനത്തിന്റെ പേരിലുള്ള ആക്രമണങ്ങളെ ശിവസേന വിമർശിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top