താരൻ മാറ്റാനുള്ള എളുപ്പ വിദ്യയുമായി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സബിത സാവരിയ

തലമുടിയുടെ ആരോഗ്യത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒന്നാണ് താരനും, താരൻ മൂലമുണ്ടാകുന്ന മുടികൊഴിച്ചിലും. ഈ പ്രശ്നത്തിന് പരിഹാരവുമായാണ് സലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റ് സബിത സാവരിയ എത്തിയിരിക്കുന്നത്.
നമ്മുടെ ശിരോചർമത്തിലുള്ള മൃതകോശങ്ങൾ കുളിക്കുമ്പോഴും മുടി ചീവുമ്പോഴുമൊക്കെ നാം അറിയാതെതന്നെ കൊഴിഞ്ഞു പോകുന്നുണ്ട്. പക്ഷേ ചിലരിൽ ഇതു പോകാതെ പറ്റിപ്പിടിച്ചിരിക്കും. ഇതിലേക്കു വിയർപ്പും മറ്റും അടിഞ്ഞുകൂടി പിന്നീടു ചൊറിയുകയും മറ്റും ചെയ്യും. തുടർന്ന് പുരികക്കൊടികളും കൺപീലികളുമൊക്കെ കൊഴിയുന്ന അവസ്ഥയിലേക്കു വരെ എത്തും. ഈ സാഹചര്യങ്ങളിലാണ് താരൻ ശല്യമായിത്തീരുന്നത്.
താരനുള്ളവർ പറ്റുമെങ്കിൽ എന്നും തല കഴുകേണ്ടതാണ്, അതിനായി റെഗുലർ ഷാംപൂ വാങ്ങുന്നതായിരിക്കും ഉത്തമം കാരണം അവ അത്ര വീര്യമുള്ളതാകില്ല. ഷാംപൂ ചെയ്യുന്നതിനു മുമ്പ് ഏതെങ്കിലും എണ്ണ പുരട്ടാനും മറക്കരുത്. തലയോട്ടിയിലും മുടിയിലും എല്ലാം എണ്ണ നന്നായി തേച്ചു പിടിപ്പിച്ചതിനു ശേഷം അഞ്ചോ പത്തോ മിനിറ്റ് മസാജ് ചെയ്യണം. മസാജ് ചെയ്യാൻ മടിയുള്ളവർ അഗ്രം കൂർത്തതല്ലാത്ത ചീർപ്പുപയോഗിച്ച് നന്നായി ചീവാം. മുറിവുകളുണ്ടാവും വിധത്തിൽ ശക്തമായി ചീവരുത്. ഈ രീതി തുടരുന്നതിലൂടെ രക്തചംക്രമണം വർധിക്കുന്നതിനൊപ്പം മൃതകോശങ്ങൾ പൊഴിഞ്ഞുപോവുകയും ചെയ്യും. ശേഷം ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയാം, ആഴ്ച്ചയിൽ മൂന്നുതവണ ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരുവിധപ്പെട്ട താരനെയൊക്കെ ഇല്ലാതാക്കാം.
dandruff cure tips by sabitha zawariya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here