എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ രണ്ടായിരത്തോളം പുതിയ തസ്തികകൾ

സംസ്ഥാനത്ത് പുതുതായി അനുവദിച്ച എയ്ഡഡ് ഹയർസെക്കൻഡറി വിദ്യാലയങ്ങളിലും പുതിയ ബാച്ചുകളിലും അധ്യാപക തസ്തികകൾ സൃഷ്ടിച്ച് ഉത്തരവായി. 2014-15 വർഷങ്ങളിലെ ബാച്ചുകളിൽ അധ്യാപകപ്രിൻസിപ്പൽ, ലാബ് അസിസ്റ്റന്റ് തസ്തികകളിലായി 1,796 തസ്തികകൾ സൃഷ്ടിച്ചാണ് ഉത്തരവായിട്ടുള്ളത്.
പ്രിൻസിപ്പൽ 125, അധ്യാപകർ 642, ജൂനിയർ അധ്യാപകർ 674, അപ്ഗ്രഡേഷൻ 167, ലാബ് അസിസ്റ്റന്റ് 188 എന്നിങ്ങനെയാണ് തസ്തികകളുടെ എണ്ണം.
ഹയർസെക്കൻഡറി അധ്യാപകന്റെ പരമാവധി ജോലിഭാരത്തിനു പുറമെയുള്ള ഒന്നുമുതൽ ആറുവരെ പിരീയഡുകൾക്ക് ഒരു ഗസ്റ്റ് അധ്യാപകനെ നിയമിക്കാമെന്നും അവരുടെ സേവനം ആഴ്ചയിൽ ഒന്നോ, രണ്ടോ ദിവസമാക്കി നിജപ്പെടുത്തണമെന്നുമാണ് പുതിയ നിബന്ധന. നിലവിലെ മൂന്നിനുപകരം ഏഴോ അതിലധികമോ പിരീയഡുകൾക്ക് ഒരു ജൂനിയർ അധ്യാപകതസ്തിക സൃഷ്ടിക്കാമെന്നും തീരുമാനിച്ചിട്ടുണ്ട്.
thousand plus posts in aided higher secondary school
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here