നയൻതാരയുണ്ടോ, ആ ചിത്രത്തിൽ ഇനി വിജയ് സേതുപതി അഭിനയിക്കില്ല !!

vijay sethupathi wont act in nayantara film

നയൻതാരയ്‌ക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് തമിഴ് സ്റ്റാർ വിജയ് സേതുപതി. താരത്തിന്റെ വിക്രം വേദ ഹിറ്റായതിന് പിന്നാലെയുള്ള ഈ തീരുമാനം വിജയ് സേതുപതിയെ വിവാദത്തിൽ കുടുക്കിയിരിക്കുകയാണ്.

നയൻതാര നായികയാകുന്ന ചിത്രങ്ങളിൽ നിന്നെല്ലാം മനപൂർവ്വം ഒഴിവാകുകയാണ് വിജയ്. വിക്രം വേദയ്ക്ക് ശേഷം രണ്ട് ചിത്രങ്ങളിൽ വിജയ് സേതുപതി കരാർ ഒപ്പിട്ടിരുന്നു. എന്നാൽ നായിക നയൻതാരയാണെന്നറിഞ്ഞതോടെ പിൻമാറുകയായിരുന്നു.

നയൻതാര നായികയാകുന്ന ചിരഞ്ജീവി ചിത്രത്തിൽ നിന്നാണ് വിജയ് സേതുപതി പിൻമാറിയത്. ഡേറ്റില്ല എന്നാണ് താരം പിൻമാറാൻ പറഞ്ഞ ന്യായീകരണം. രാം ചരൺ തേജ ചിരഞ്ജീവിയെ നായകനാക്കി നിർമ്മിക്കുന്ന ചിത്രത്തിൽ കരുത്തുറ്റ വേഷമാണ് വിജയ് സേതുപതിക്കായി സംവിധായകൻ ഒരുക്കിവെച്ചത്.

നേരത്തെ വിജയ് സേതുപതിയെ നായകനാക്കി നയൻതാരയുടെ കാമുകൻ വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് ആയിരുന്നു നായകൻ. എന്നാൽസംവിധായകന്റെയും നായികയുടെ പ്രണയം കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോയിരുന്നു. ഇതിൽ വിജയ് സേതുപതിക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് വാർത്തകൾ. തുടർന്ന് നിർമ്മാതാവ് ധനുഷുമായി ഉടക്കേണ്ടി വന്നിട്ടുണ്ട് വിജയ്ക്ക്്. ഇനിയും ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാനാണ് നയൻതാരക്കൊപ്പമുള്ള ചിത്രത്തിൽ വിജയ് സേതുപതി പിൻമാറിയതെന്നാണ് റിപ്പോർട്ട്.

vijay sethupathi wont act in nayantara film‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More