Advertisement

ഫ്ളവേഴ്സ് ഓണം ഷോപ്പിംഗ് ഫെസ്റ്റിവല്ലില്‍ ഇന്ന് പാട്ടിന്റെ പൂക്കാലം

August 28, 2017
Google News 0 minutes Read
shopping festival

ഫ്ളവേഴ്സ് ചാനല്‍ കൊല്ലത്ത് സംഘടിപ്പിക്കുന്ന ഫ്ളവേഴ്സ് ഓണം ഷോപ്പിംഗ് ഫെസ്റ്റിവല്ലില്‍ ഇന്ന് പാട്ടിന്റെ പൂക്കാലം. ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം കായംകുളം ബാബുവും, ഗായിക ജാനകിയും അവതരിപ്പിക്കുന്ന ഗാനമേളയാണ് ഇന്ന് പ്രദര്‍ശന നഗരിയ്ക്ക് പാട്ടിന്റെ പൂക്കാലം സമ്മാനിക്കുക. കോമഡി ഉത്സവം ഫെയിം ആദര്‍ശ് ഡിജെയും, മിഥുന്‍ മോഹനും അവതരിപ്പിക്കുന്ന പൊട്ടിച്ചിരിയുടെ വെടിക്കെട്ടും മേളയ്ക്ക് കൊഴുപ്പേകും.

expo

ഓഗസ്റ്റ് 25നാണ് പ്രദര്‍ശനം ആരംഭിച്ചത്.ഗൃഹോപകരണങ്ങൾ മുതൽ നിത്യോപയോഗ സാധനങ്ങൾ വരെ മേളയില്‍ പൊതുജനങ്ങള്‍ക്കായി ഒരുങ്ങിയിട്ടുണ്ട്. എക്സിബിഷന്‍, കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം, ഓട്ടോ ഷോ, പുഷ്പഫല പ്രദര്‍ശനം, സയന്‍സ് ഷോ.  അമ്യൂസ്മെന്റ് പാര്‍ക്ക്, അക്വാ ഷോ എന്നിവയ്ക്ക് പുറമെ ഫ്ളവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടികളുടെ ചിത്രീകരണവും ഷോപ്പിംഗ് ഫെസ്റ്റിവല്ലില്‍ അരങ്ങേറും. കാണികളായി എത്തുന്നവരില്‍ നിന്ന് നെറുക്കിട്ടെടുക്കുന്ന ഭാഗ്യശാലിയ്ക്ക് ബമ്പര്‍ സമ്മാനവും ഒരുക്കിയിട്ടുണ്ട്.

ഫ്ളവേഴ്സ് മാനേജിംഗ് ഡയറക്ടറും, പ്രശസ്ത മാധ്യമപ്രവര്‍ത്തകനും, അവതാരകനുമായ ആര്‍ ശ്രീകണ്ഠന്‍ നായര്‍ അവതരിപ്പിക്കുന്ന ശ്രീകണ്ഠന്‍ നായര്‍ ഷോയുടെ തത്സമയ ചിത്രീകരണവും പ്രദര്‍ശന നഗരയില്‍ ഒരുങ്ങും. ഫ്ളവേഴ്സിലെ ജന പ്രിയ സീരിയലായ ഉപ്പും മുളകിലെ താരങ്ങള്‍ കഴിഞ്ഞ ദിവസം പ്രദര്‍ശന നഗരിയിലെത്തിയിരുന്നു.

കഴിഞ്ഞ ഓണക്കാലത്ത് കോട്ടയത്താണ്  ഫ്ളവേഴ്സ് ഇത്തരത്തില്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്.പൂര്‍ണ്ണമായും ശീതികരിച്ച സ്റ്റാളുകളിലാണ് ഇത്തവണയും പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കൊല്ലത്ത് പ്രദര്‍ശനം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ വന്‍ ജനപങ്കാളിത്തമാണ് മേളയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.  സെപ്തംബര്‍ ആറിന് പ്രദര്‍ശനം സമാപിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here