Advertisement

ഓണത്തിന് ശേഷം പൊതുമേഖലാ കശുവണ്ടി ഫാക്ടറികളിൽ തൊഴിലാളികളെ നിയമിക്കും

August 29, 2017
Google News 1 minute Read
employees will be recruited to cashew factories after onam

ഓണം കഴിഞ്ഞാലുടൻ പൊതുമേഖലാ കശുവണ്ടി ഫാക്ടറികളിൽ കൂടുതൽ തൊഴിലാളികളെ നിയമിക്കുമെന്ന് ഫിഷറീസ് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കാപ്പെക്‌സിന്റെ കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്കുള്ള ബോണസ് വിതരണം ചാത്തന്നൂർ കാപ്പെക്‌സ് ഫാക്ടറി അങ്കണത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

4 കോടി രൂപയാണ് ബോണസ്സ് ഇനത്തിൽ കാപ്പക്‌സ് നൽകിയത്. 1000 പുതിയ തൊഴിലാളികൾക്കും മറ്റ് തൊഴിലാളികൾക്ക് 22 ശതമാനം ബോണസ്സും 9000 രൂപ അഡ്വാൻസും നൽകി.

തൊഴിലാളികളുടെ താൽപര്യം പൂർണമായും സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകിച്ചതു കൊണ്ടാണ് പുതിയതായി എടുത്ത തൊഴിലാളികൾക്കും ബോണസ് നൽകുന്നത്.ഓണം കഴിഞ്ഞ് മുഴുവൻ തൊഴിലാളികൾക്കും ഗ്രാറ്റുവിറ്റി നൽകുന്നതിനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി മേഴ്‌സികുട്ടിയമ്മ പറഞ്ഞു.

പൂട്ടികിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡ് 2000 രൂപ വീതം ബോണസ്സും 10 കിലൊ അരിയും നൽകി.

employees will be recruited to cashew factories after onam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here