ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായി

ഹജ്ജ് കര്‍മങ്ങള്‍ ഇന്ന് തുടക്കം. തീര്‍ഥാടകര്‍ മിനായിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരും മിനായില്‍ സുരക്ഷിതരായി എത്തിയിട്ടുണ്ട്. ഇന്നലെ രാത്രി മുതലാണ് മിനായിലേക്ക് തീര്‍ത്ഥാടകരുടെ ഒഴുക്ക് തുടങ്ങിയത്. നാളെ രാവിലെവരെ ഇത് തുടരും.
ഇരുപത് ലക്ഷത്തിലധികം തീര്‍ഥാടകര്‍ ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷത്തി എഴുപതിനായിരം തീര്‍ഥാടകര്‍ ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നുണ്ട്. ഇതില്‍ ഒന്നേക്കാല്‍ ലക്ഷം തീര്‍ഥാടകര്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയും ബാക്കിയുള്ളവര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമാണ് ഹജ്ജ് നിര്‍വഹിക്കുന്നത്. ഇരുപതിനായിരത്തിലധികം മലയാളികളും ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ ഇന്തോനേഷ്യയില്‍ നിന്നാണ്.
hajj, hajj pilgrimage started
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here