ടെക്‌സസിലെ വെള്ളപ്പൊക്കം; ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു

അമേരിക്കയിലെ ഹാർവി ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും പെട്ട് ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. ജയ്പൂർ സ്വദേശിയായ നിഖിൽ ബാട്ടിയ ആണ് മരിച്ചത്. ടെക്‌സസ് എഎം സർവ്വകലാശാല പബ്ലിക് ഹെൽത്ത് പി ജി വിദ്യാർത്ഥിയായിരുന്നു നിഖിൽ ബാട്ടിയ. നിഖിൽ ബാട്ടിയയും സുഹൃത്തും കഴിഞ്ഞ ദിവസം ടെക്‌സസിലെ ബ്രയാൻ തടാകത്തിൽ ഇറങ്ങിയതോടെ അപകടത്തിൽ പെട്ടിരുന്നു.
സുഹൃത്ത് ശാലിനി സിംഗ് ചികിത്സയിലാണ്. ഡൽഹി സ്വദേശിയാണ് ശാലിനി. അപകടത്തിൽപ്പെട്ട ഇരുവരെയും പോലീസ് സ്ഥലത്തെത്തി രക്ഷിക്കുകയായിരുന്നു.
മലയാളികൾ അടക്കം ധാരാളം പേർ താമസിക്കുന്ന ടെക്‌സസിലെ ഹൂസ്റ്റൺ നഗരം ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും വെള്ളത്തിനടിയിലായിരിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ പെട്ട ഹൂസ്റ്റണിലെ 200 വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചതായി അധികൃതർ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here