ബ്ലൂ വെയിൽ ഗെയിം കളിച്ച വിദ്യാർത്ഥികൾ ചികിത്സയിൽ

blue whale game blue whale killer game victims in kerala no suicide cases regarding blue whale confirmed in state says DGP

കൊലയാളി ഗെയിം ആയ ബ്ലൂവെയിൽ അസമിലും. ഗെയിം കളിച്ച് പരിക്കേറ്റ നാല് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനാറും പതിനേഴും വയസ്സുള്ള കുട്ടികളാണ് ഗെയിം കൡച്ച് ചികിത്സയിൽ കഴിയുന്നത്.

പതിനേഴുകാരന്റെ നില മെച്ചപ്പെട്ടുവരുന്നുണ്ടെങ്കിലും ആത്മഹത്യ പ്രവണതകൾ കാട്ടുന്നുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തന്നെ ഉടൻ ഡിസ്ചാർജ് ചെയ്യണമെന്നും തനിക്ക് ഗെയിം പൂർത്തിയാക്കണമെന്നും വിദ്യാർത്ഥി അറിയിച്ചതായി ഡോക്ടർ.

വിദ്യാർത്ഥിയുടെ കയ്യിൽ നീലത്തിമിംഗലത്തെ വരച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അധ്യാപകരാണ് വീട്ടിൽ വിവരമറിയിച്ചത്. അതേസമയം വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകാൻ തീരുമാനിച്ചതായി പോലീസ് വ്യക്തമാക്കി.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top