Advertisement

ഗൗരി ലങ്കേഷ് കൊലപാതകം; റിപബ്ലിക് ചാനലിന്റെ നിലപാടിനെതിരെ മുൻ റിപബ്ലിക് ചാനൽ ജീവനക്കാരി രംഗത്ത്

September 8, 2017
Google News 2 minutes Read
Sumana nandy fb post against Republic channel

പ്രശസ്ഥ മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ റിപബ്ലിക് ചാനലെടുത്ത നിലപാടിൽ അമർഷം പ്രകടിപ്പിച്ച് മുൻ റിപബ്ലിക് ചാനൽ ജീവനക്കാരി സുമാന നാൻഡി രംഗത്ത്. ‘ഈ ദുഷിച്ച സർക്കാരിനെ എങ്ങനെ പിന്തുണക്കാൻ സാധിക്കുന്നു ?’ എന്നാണ് സുമാന ചോദിച്ചത്.

കഴിഞ്ഞ ദിവസം റിപബ്ലിക് ടിവിയിൽ നിന്നും രാജിവെച്ച സുമാന തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ചാനലിനെതിരെ സംസാരിച്ചത്. തന്റെ വളരെ ദൈർഘ്യം കുറഞ്ഞ മാധ്യമജീവിതത്തിൽ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളെ കുറിച്ച് അഭിമാനം മാത്രമേ തോന്നിയിരുന്നുള്ളുവെന്നും, ആദ്യമായാണ് ജോലി ചെയ്ത ഒരു സ്ഥാപനത്തെ കുറിച്ച് നാണക്കേട് തോന്നുന്നതെന്നും പറഞ്ഞുകൊണ്ടാണ് സുമാന തന്റെ ഫോസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

ബിജെപി-ആർഎസ്എസിൽ നിന്നും നിരന്തരമായി വധഭീഷണി ലഭിച്ചതിന് പിന്നാലെയുണ്ടായ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ ക്രൂര കൊലപാതകത്തെ കുറിച്ച് സംസാരിക്കുമ്പോൾ കൊലപാതകികളോട് ചോദ്യമെറിയന്നുതിന് പകരം എന്തിനാണ് പ്രതിപക്ഷത്തെ ചോദ്യം ചെയ്യുന്നതെന്ന് സുമാന ചോദിക്കുന്നു. എവിടെയാണ് ധർമ്മമെന്നും എവിടേക്കാണ് നാം പോകുന്നതെന്നും സുമാന ചോദിക്കുന്നു. തന്റെ റെസ്യൂമെയിൽ പോലും താൻ റിപബ്ലിക് ടിവിയിൽ ജോലി ചെയ്തിരുന്നു എന്ന് പറയില്ലെന്ന് പറഞ്ഞാണ് സുമാൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഗൗരി ലങ്കേഷിന്റെ മരണത്തിൽ ചാനലെടുത്ത നിലപാടാണ് സുമാന ചാനലിൽ നിന്നും രാജിവെക്കാൻ കാരണമെന്ന് വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ചില സ്വകാര്യ കാരണങ്ങളാൽ താൻ മാസങ്ങൾക്ക് മുമ്പേ തന്നെ ചാനലിൽ നിന്നും രാജിവെച്ചിരുന്നുവെന്ന് അവർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

 

Sumana nandy fb post against Republic channel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here