Advertisement

ഇന്ധനവില ഉടൻ കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

September 13, 2017
Google News 0 minutes Read
petrol door delivery decrease in petrol price gujarat cuts down fuel price

ഇന്ധന വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയരുമ്പോൾ വരും ദിവസങ്ങളിൽ വില കുറയുമെന്നറിയിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. ദിവസേനയുള്ള ഇന്ധന വില നിർണയത്തിന്റെ പേരിൽ എണ്ണവില ഉയരുന്നതിന് കേന്ദ്രം വ്യാപക വിമർശനം നേരിടുകയാണ്.

അന്താരാഷ്ട്ര വിപണയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് ആഭ്യന്തര വിപണിയിൽ ഇന്ധന വില ഉയരാൻ കാരണമായതെന്ന് മന്ത്രി വ്യക്തമാക്കി. വരും ദിവസങ്ങളിൽ ക്രൂഡ് ഓയിൽ വില താഴുമെന്നാണ് കരുതുന്നത്. ദിവസേനയുള്ള ഇന്ധന വില നിർണയം സുധാര്യമാണെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here