ജിമിക്കി കമ്മലിന്റെ വരികള്‍ വന്ന വഴി

വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനം പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. അനില്‍ പനച്ചൂരാനാണ് വരികള്‍ എഴുതിയത്. എന്നാല്‍ ഗാനത്തിന്റെ തുടക്കത്തില്‍ ഉള്ള ‘ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയേ.. എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി എന്റമ്മ കുടിച്ച് തീര്‍ത്തേ’ എന്ന വരികള്‍ അദ്ദേഹം എഴുതിയതല്ലെന്ന വാദവുമായി നിരവധി പേരെത്തി. പിന്നെ ഈ വരികള്‍ എവിടെ നിന്ന് വന്നു എന്ന ചോദ്യത്തിന് ഇപ്പോള്‍ മറുപടി എത്തിയിരിക്കുകയാണ്. ഈ സിനിമയുടെ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ സൂസന്നയാണ് ഈ വരികള്‍ സംഭാവന ചെയ്തത്. സൂസന്നയ്ക്ക് കൂട്ടുകാരുടെ കയ്യില്‍ നിന്നാണ് ഈ വരികള്‍ ലഭിച്ചത്. ഇത് ഇഷ്ടപ്പെട്ട ബെന്നി തന്നെയാണ് ഇത് അണിയറ പ്രവര്‍ത്തരെ അറിയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here