മമ്മൂട്ടിക്ക് ആദ്യമായി ലഭിച്ച പ്രതിഫലത്തുക എത്രയെന്ന് അറിയുമോ ?

പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യവും സമാനതകളില്ലാത്ത അഭിനയമികവും കൊണ്ട് സിനിമാ ലോകത്തെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള മഹാനടനാണ് മമ്മൂട്ടി.
ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് മമ്മൂട്ടിയെങ്കിലും 9 വർഷങ്ങൾ പ്രതിഫലമില്ലാതെയാണ് മമ്മൂട്ടിക്ക് അഭിനയിക്കേണ്ടിവന്നത്.
1980 ൽ പുറത്തിറങ്ങിയ മേള എന്ന ചിത്രമായിരുന്നു മമ്മൂട്ടിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. അഭിനയത്തിനുള്ള ആദ്യ പ്രതിഫലം മമ്മൂട്ടിക്ക് ലഭിച്ച ചിത്രവും മേളയായിരുന്നു.
നടൻ ശ്രീനിവാസനായിരുന്നു മമ്മൂട്ടിയെ മേളിയിലേക്ക് ശുപാർശ ചെയ്തത്. സംവിധായകൻ കെ ജി ജോർജ്ജ് മികച്ച വേഷം തന്നെ നൽകി. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായപ്പോളാണ് ആദ്യപ്രതിഫലം മഹാനടനെ തേടിയെത്തിയത്. 800 രൂപയുടെ ചെക്കായിരുന്നു ശ്രീനിവാസന്റെ കൈകളിൽ നിന്ന് മമ്മൂട്ടിക്ക് ലഭിച്ചത്.
കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത് വൻ തരംഗമായി മാറിയ മേളയിൽ രഘു, ശ്രീനിവാസൻ, അഞ്ജലി നായിഡു എന്നിവർക്കൊപ്പമാണ് പ്രധാന വേഷത്തിൽ മമ്മൂട്ടിയും എത്തിയത്. നായകനോളം പ്രാധാന്യമുള്ള സഹനടനായാണ് മമ്മൂട്ടി മേളയിൽ തിളങ്ങിയത്. ചിത്രം വമ്പൻ ഹിറ്റായതോടെ മമ്മൂട്ടിക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല.
mammootty first salary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here