ജന്മദിനത്തിൽ മോദിക്ക് ലഭിച്ചത് 68 പൈസയുടെ 400 ചെക്കുകൾ !! കർഷകരുടെ വേറിട്ട പ്രതിഷേധം ഇങ്ങനെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 67 ആം ജന്മദിനമായിരുന്ന ഇന്നലെ 1961ൽ ജവഹർലാൽ നെഹ്‌റു തറക്കല്ലിട്ട സബർബൻ അണക്കെട്ട് ഉദ്ഘാടനം ചെയ്ത് മോദി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു.
എന്നാൽ മോദിയെ ഞെട്ടിച്ചുകൊണ്ട് വന്ന ഒരു പിറന്നാൾ സമ്മാനമാണ് ഇന്ന് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. കൃത്യമായി പറഞ്ഞാൽ ഒന്നല്ല 400 പിറന്നാൾ സമ്മാനങ്ങൾ !!
പ്രധാനമന്ത്രിക്ക് ജന്മദിനമാഘോഷിക്കാൻ ആന്ധ്രാപ്രദേശിലെ കർഷകർ ഒരു ചെക്ക് തന്നെ അയച്ചുകൊടുത്തു. 68 പൈസയുടെ 400 ചെക്കുകൾ അയച്ചാണ് കാർഷകർ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ആന്ധ്രയിൽ കർഷകരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന രായലസീമ സഗുനീതി സാധനാ സമിതിയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
വരൾച്ചാ ദുരിതംമൂലം ജീവിതം പ്രതിസന്ധിയിലായ കർഷകരുടെ കാര്യത്തിൽ ഒരു ശ്രദ്ധയും നൽകാത്ത പ്രധാനമന്ത്രിയുടെ നിലപാടിലുള്ള പ്രതിഷേധമാണ് കർഷകർ അറിയിച്ചത്.
modi gets 400 cheque leaves worth 68 paise
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here