മെഡിക്കൽ കോളേജ് അഴിമതി; ഒഡീഷ ഹൈക്കോടതി മുൻ ജഡ്ജി അറസ്റ്റിൽ

മെഡിക്കൽ കോളജ് അഴിമതിക്കേസിൽ ഒഡീഷ ഹൈക്കോടതി മുൻ ജഡ്ജി അറസ്റ്റിൽ. ഐ എം ഖുദുസിയെ സിബിഐ ആണ് അറസ്റ്റ് ചെയ്തത്. മതിയായ സംവിധാനങ്ങളില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിച്ച ലക്‌നോ പ്രസാദ് എഡ്യൂക്കേഷൻ ട്രസ്റ്റിനെതിരായ ഹർജിയിൽ അനുകൂല തീർപ്പ് ഉണ്ടാക്കാമെന്ന് ഖുദുസി ഉറപ്പ് നൽകിയതായാണ് ആരോപണം.
ഖുദുസി അടക്കം 5 പേരെ സിബിഐ അറസ്റ്റ് ചെയ്തു. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിൽ തന്റെ സ്വാധീനം ഉപയോഗിച്ച് അനകൂല തീർപ്പ് ഉണ്ടാക്കാമെന്ന് ഖുദുസി ഉറപ്പ് നൽകി. പ്രസാദ് എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിലുള്ള 46 കോളജുകളുടെ അനുമതി സർക്കാർ റദ്ദാക്കിയിരുന്നു. ഇവർക്ക് അനുകൂല നിലപാടെടുക്കാമെന്നാണ് ഖുദുസി വാഗ്ദാനം നൽകിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here