ദൈവകണം; കളക്ടര്‍ ബ്രോയുടെ പടം വരുന്നു
കോഴിക്കോട് കളക്ടര്‍ ആയിരുന്ന പ്രശാന്ത് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം വരുന്നു. ദൈവകണം എന്ന് പേരിട്ടിട്ടുള്ള ചിത്രത്തിന്റെ ടീസര്‍ ഇന്നലെ രാത്രി പുറത്ത് വന്നു. സിനിമ സ്‌റ്റൈലില്‍ കോഴിക്കോട് ജില്ലയില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന് ദേശീയ തലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ച എന്‍ പ്രശാന്ത് നായര്‍ ഐഎഎസ് കളക്ടര്‍ സ്ഥാനമൊഴിഞ്ഞ ശേഷം who എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. അനില്‍ രാധാകൃഷ്ണമേനോന്‍ സംവിധാനം ചെയ്യുന്ന ദിവാന്‍ജിമൂല എന്ന സിനിമയുടെ തിരക്കഥയും പ്രശാന്ത് തയ്യാറാക്കിയിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അതിനിടെയാണ് ഇപ്പോള്‍ ദൈവകണത്തിന്റെയും ടീസര്‍ മുന്‍കളക്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ടീസറാണിത്. വിനോദ് വീരകുമാറിന്റേതാണ് ഛായാഗ്രഹണം, ശ്രീവത്സന്‍ ജെ മേനോനാണ് സംഗീതം. വീഡിയോ കാണാം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here