ബോൾ റണ്ണും ദീപശിഖാ പ്രയാണവും ഇന്ന് കൊച്ചിയിൽ

ബോൾ റണ്ണും ദീപശിഖാ പ്രയാണവും ഇന്ന് കൊച്ചിയിൽ സംഗമിക്കും. ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്‌ബോൾ ചാംപ്യൻഷിപ്പിന് മുന്നോടിയായി സംസ്ഥാന കായിക വകുപ്പും സ്‌പോർടസ് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച പ്രചാരണ പരിപാടികൾ ഇന്ന് സമാപിക്കുമെന്ന് സ്‌പോർടസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ടി.പി ദാസൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കാസർകോട് നിന്ന് ആരംഭിച്ച ദിപശിഖ പ്രയാണവും പാറശാലയിൽ നിന്ന് തുടങ്ങിയ ബോൾ റണ്ണും ഇന്ന് വൈറ്റിലയിൽ സംഗമിക്കും. തുടർന്ന് വൈകിട്ട് നാലോടെ എറണാകുളം ദർബാർ ഹാൾ മൈതാനിയിൽ എത്തിച്ചേരും. മന്ത്രി എ.സി മൊയ്തീൻ ദീപശിഖയും ബോളും ഏറ്റുവാങ്ങും. തുടർന്ന് മൈതാനിയിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ സ്ഥാപിക്കും. ലോകകപ്പ് ഫുട്‌ബോൾ ചാംപ്യൻഷിപ്പ് കഴിയുന്നത് വരെ ഇത് ഇവിടെ ഉണ്ടാകും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News