എബിവിപിയുടെ കൊടിപിടിച്ചില്ല; വിദ്യാർത്ഥിയെ നഗ്നനാക്കി മർദ്ദിച്ചു

എബിവിപിയുടെ കൊടി പിടിയ്ക്കാൻ കൂട്ടാക്കാത്ത വിദ്യാർത്ഥിയെ നഗ്നനാക്കി മർദ്ദിച്ചുവെന്ന് പരാതി. തിരുവനന്തപുരം ധനുവച്ചപുരം വിടിഎംഎൻഎസ്എസ് കോളജ് വിദ്യാർത്ഥിയും എസ്എഫ്‌ഐ പ്രവർത്തകനുമായ അഭിജിതിനെയാണ് എബിവിപി പ്രവർത്തകർ ക്രൂരമായി മർദിച്ചത്.
എബിവിപിയുടെ കൊടി പിടിക്കാൻ നിർബന്ധിക്കുകയും ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്നും അഭിജിത്ത് പരാതിയിൽ പറയുന്നു. എബിവിപിയുടെ മെമ്പർഷിപ് ഫോം നൽകിയ പ്രവർത്തകർ ഫോം പൂരിപ്പിച്ച് നൽകാത്തതിന്റെ പേരിൽ തന്നെ ഗ്രൗണ്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ഷർട്ടും പാന്റ്‌സും അഴിച്ച് നഗ്‌നനായി മർദ്ദിച്ചുവെന്നും അഭിജിത്ത് പറഞ്ഞു.
അഭിജിത്തിന്റെ പരാതിയെ തുടർന്ന് പോലിസ് കോളജിലെത്തി പരിശോധന നടത്തി. പരിക്കേറ്റ അഭിജിത് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം സംഭവം അടിസ്ഥാനരഹിതമെന്ന് എബിവിപി പ്രതികരിച്ചു. ഇത്തരം സംഭവത്തെ കുറിച്ച് അറിയില്ലെന്നും പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്നും കോളേജ് പ്രിൻസിപ്പൽ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here