ശശികല ചെന്നൈയിലെത്തി

അഞ്ച് ദിവസത്തെ പരോൾ അനുവദിയ്ക്കപ്പെട്ട അണ്ണാ ഡിഎംകെ നേതാവ് വി കെ ശശികല ചെന്നൈയിൽ തിരിച്ചെത്തി. ബംഗലുരുവിലെ പരപ്പന അഗ്രഹാര ജയിലിൽ നിന്ന് റോഡ് മാർഗം ചെന്നൈയ്ക്ക് തിരിച്ച ശശികലയെ കാണാൻ ആയിരക്കണക്കിന് പേരാണ് തടിച്ചുകൂടിയത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ഭർത്താവ് നടരാജനെ കാണാൻ ശശികല പെരുമ്പാക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തും.
തടവുശിക്ഷയുടെ മൂന്നിലൊന്ന് ഭാഗം അനുഭവിയ്ക്കാതെ സാധാരണ പരോൾ നൽകാറില്ലെന്നിരിയ്ക്കെ, നടരാജൻറെ രോഗാവസ്ഥ കണക്കിലെടുത്ത്, അടിയന്തര പരോളാണ് ശശികലയ്ക്ക് അനുവദിച്ചിരിയ്ക്കുന്നത്.
ഉപാധികളോടെയാണ് ശശികലയ്ക്ക് പരോൾ അനുവദിച്ചിരിക്കുന്നത്. രാഷ്ട്രീയ യോഗങ്ങളോ പ്രസ്ഥാവനകളോ അനുവദനീയമല്ല. ഇതികൂടാതെ ഏതെങ്കിലും തരത്തിൽ രാഷ്ട്രീയ ചർച്ചകൾ നടത്തിയാൽ മൂന്ന് വർഷത്തേക്ക് പരോളുണ്ടാകില്ല.
sasikala reached chennai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here