വേങ്ങര:ഫലം ഇന്നറിയാം

vengara

ഉപതെരഞ്ഞെടുപ്പ് നടന്ന വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഫലം ഇന്ന് അറിയാം.  രാവിലെ എട്ട് മുതല്‍ തിരൂരങ്ങാടി പിഎസ്എംഒ കോളേജിലാണ് വോട്ടെണ്ണല്‍. ആദ്യം പോസ്റ്റല്‍ വോട്ടാണ് എണ്ണുക. ഉച്ചയ്ക്ക് 12 മണിയോടെ ഫലം പുറത്തുവരും. കെ. ജനചന്ദ്രന്‍ മാസ്റ്റര്‍ (എന്‍ഡിഎ), കെ.എന്‍.എ. ഖാദര്‍ (യുഡിഎഫ്), പി.പി. ബഷീര്‍ (എല്‍ഡിഎഫ്) എന്നിവര്‍ തമ്മിലായിരുന്നു പ്രധാന മത്സരം.

മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ചതോടെ വന്ന ഒഴിവിലേക്കാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top