കുഞ്ഞിന്റെ തല ഭിത്തിയ്ക്കുള്ളില്‍ കുടുങ്ങി

girl

കളി കാര്യമായപ്പോള്‍ കുഞ്ഞ് വട്ടം കറക്കിയത് സ്ക്കൂള്‍ അധികൃതരെ. ബെയ്ജിങിലാണ് സംഭവം. തല ഭിത്തിയ്ക്കുള്ളില്‍ കുടുങ്ങിയതാണ് പ്രശ്നമായത്. തല കുഞ്ഞ് തന്നെയാണ് ഭിത്തിയ്ക്ക് അകത്തേക്ക് ഇട്ടതെങ്കിലും പിന്നെ തല തിരിച്ച് എടുക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്. ഇമര്‍ജന്‍സി സര്‍വീസ് അധികൃതരെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. രണ്ട് ഭിത്തികളില്‍ ഒന്ന് കട്ടറുപയോഗിച്ച് പൊളിച്ച് കുട്ടിയെ പുറത്തെടുക്കാം എന്ന് കരുതിയെങ്കിലും അത് കുട്ടിയ്ക്ക് അപകടമാണെന്ന് കണ്ടെത്തി. ഭിത്തി ഉരച്ച് മിനുസപ്പെടുത്തി തലയില്‍ എണ്ണയിട്ട് പതുക്കെ പുറത്തേക്ക് എടുക്കുകയായിരുന്നു.

Subscribe to watch more

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top