പ്രസിഡന്റായതോടെ ട്രംപിന്റെ ബിസിനസ് തകർച്ചയിലേക്ക്

trump trump trump contempts hate crime in us north korea should agree for discussion says trump

ധനികരുടെ പട്ടികയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്ഥാനം പുറകിലോട്ട്. പ്രഡിഡന്റായി തെരഞ്ഞെടുക്കും മുമ്പ് ഫോബ്‌സ് പട്ടികയിൽ 156ആം സ്ഥാനത്തുണ്ടായിരുന്ന ട്രംപ് ഇപ്പോൾ 248ആം സ്ഥാനത്താണ്.

വൻ നഷ്ടമാണ് ട്രംപിന്റെ കമ്പനിയ്ക്ക് കഴിഞ്ഞ വർഷം ഉണ്ടായത്. 370 കോടി ഡോളറായിരുന്നു കഴിഞ്ഞ വർഷത്തെ സമ്പാദ്യമെങ്കിൽ ഈ വർഷം അത് 60 കോടി ഡോളർ കുറഞ്ഞ് 310 കോടി ഡോളറായി.

കഴിഞ്ഞ ദിവസം ഫോബ്‌സ് പുറത്തുവിട്ട പട്ടികയിൽ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ് ആണ് ഒന്നാമൻ. 8900 കോടി ഡോളറാണ് ബിൽഗേറ്റ്‌സിന്റെ സ്വത്ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top