ഉദയഭാനുവിന്റെ ജാമ്യം പരിഗണിക്കുന്നതിൽനിന്ന് ജഡ്ജ് പിന്മാറി

ചാലക്കുടി രാജീവ് വധക്കേസിൽ ഏഴാം പ്രതിയായ അഡ്വ. സി.പി. ഉദയഭാനുവിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് പി. ഉബൈദ് പിന്മാറി. രാജീവന്റെ മകൻ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് പിന്മാറ്റം.
ജസ്റ്റിസ് പി ഉബൈദാണ് പിൻവാങ്ങിയത്.
ജാമ്യാപേക്ഷ മറ്റൊരു ബെഞ്ച് പരിഗണിക്കും. മുൻകൂർ നോട്ടിസ് നൽകി ഉദയഭാനുവിനെ ചോദ്യം ചെയ്യാൻ ഹൈക്കോടതി പൊലീസിന് അനുവാദം നൽകിയിട്ടുണ്ട്. അതേസമയം, അറസ്റ്റ് തടഞ്ഞിരുന്നു. റിയൽ എസ്റ്റേറ്റ് ഇടപാടിൽ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാൻ നടത്തിയ ഗുണ്ടായിസമാണ് രാജീവിന്റെ കൊലയിൽ കലാശിച്ചത്.
judge withdres from considering udayabhanu bail plea
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News