മൂന്നര പതിറ്റാണ്ടില്‍ ഐവി ശശിയുടെ കയ്യൊപ്പ് പതിഞ്ഞ് പുറത്തിറങ്ങിയത് നൂറ്റമ്പതോളം ചിത്രങ്ങള്‍

മൂന്നരപതിറ്റാണ്ട് കാലം മലയാള സിനിമയ്ക്ക് ഒരു ഗതി നിര്‍ണ്ണയിച്ച സംവിധായകനായിരുന്നു ഐവി ശശി. ഹിറ്റുകളില്‍ നിന്ന് ഹിറ്റുകളിലേക്കായിരുന്നു ഐവി ശശി ചിത്രങ്ങുടെ ഗ്രാഫ്. 1968ല്‍ എ ബി രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയിലൂടെയാണ് ഐവി ശശി സിനിമാ രംഗത്ത് ചുവടുറപ്പിക്കുന്നത്. കലാ സംവിധായകനായിട്ടാണ് ആ സിനിമയില്‍ പ്രവര്‍ത്തിച്ചത്. ഐവി ശശി ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഉത്സമാണ്.അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമ ഹിറ്റിന്റെ യഥാര്‍ത്ഥ മുഖം തിരിച്ചറിയുകയായിരുന്നു.  പിന്നീടങ്ങോട്ട് മലയാളത്തിലും, തമിഴിലും, ഹിന്ദിയിലുമായി നൂറ്റിയമ്പതോളം ചിത്രങ്ങള്‍ ഐവി ശശിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങി. 2009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവല്‍ ആയിരുന്നു ഐവി ശശിയുടേയതായി പുറത്തിറങ്ങിയ അവസാന ചിത്രം.താരങ്ങള്‍ ‘സൂപ്പര്‍ താര’ങ്ങളായത് ഐവി ശശിയുടെ ചിത്രങ്ങളിലൂടെയായിരുന്നു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഐവി ശശി രോഗത്തെ തോല്‍പ്പിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്നു.  വീണ്ടും സിനിമാ ലോകത്തേക്ക് തിരിച്ചെത്തുമെന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ വേര്‍പാട്.
ഐവി ശശിയുടെ ചിത്രങ്ങള്‍
ഉത്സവം (1975)
അനുഭവം (1976)
അയൽക്കാരി (1976)
ആലിംഗനം (1976)
അഭിനന്ദനം (1976)
ആശീർവാദം (1977)
അകലെ ആകാശം (1977)
അഞ്ജലി (1977)
അംഗീകാരം (1977)
അഭിനിവേശം (1977)
ഇതാ ഇവിടെ വരെ (1977)
ആ നിമിഷം (1977)
ആനന്ദം പരമാനന്ദം (1977)
അന്തർദ്ദാഹം (1977)
ഹൃദയമേ സാക്ഷി (1977)
ഇന്നലെ ഇന്ന്(ചലച്ചിത്രം) (1977)
ഊഞ്ഞാൽ (1977)
ഈ മനോഹര തീരം (1978)
അനുമോദനം (1978)
അവളുടെ രാവുകൾ (1978)
അമർഷം (1978)
ഇതാ ഒരു മനുഷ്യൻ (1978)
വാടകയ്ക്ക് ഒരു ഹൃദയം (1978)
ഞാൻ ഞാൻ മാത്രം (1978)
ഈറ്റ (1978)
ഇനിയും പുഴയൊഴുകും (1978)
അലാവുദ്ദീനും അത്ഭുതവിളക്കും (1979)
അനുഭവങ്ങളേ നന്ദി (1979)
മനസാ വചനാ കർമ്മണാ (1979)
ഏഴാം കടലിൻ അക്കരെ (1979)
ആറാട്ട് (1979)
ഇവർ (1980)
അങ്ങാടി (1980)
കാന്തവലയം (1980)
മീൻ (1980)
കരിമ്പന (1980)
അശ്വരഥം (1980)
ഒരിക്കൽ കൂടി (1981)
തുഷാരം (1981)
തൃഷ്ണ (1981)
ഹംസഗീതം (1981)
അഹിംസ (1981)
ഈ നാട് (1982)
ഇണ (1982)
തടാകം (1982)
ജോൺ ജാഫർ ജനാർദ്ദനൻ (1982)
സിന്ദൂരസന്ധ്യക്ക് മൗനം (1982)
ഇന്നലെങ്കിൽ നാളെ (1982)
അമേരിക്ക അമേരിക്ക (1983)
ഇനിയെങ്കിലും (1983)
നാണയം (1983)
കൈകേയി (1983)
ആരൂഢം (1983)
അതിരാത്രം (1984)
ലക്ഷ്മണരേഖ (1984)
ആൾക്കൂട്ടത്തിൽ തനിയെ (1984)
അക്ഷരങ്ങൾ(ചലച്ചിത്രം) (1984)
കാണാമറയത്ത് (1984)
ഉയരങ്ങളിൽ (1984)
അടിയൊഴുക്കുകൾ (1984)
അനുബന്ധം (1985)
അങ്ങാടിക്കപ്പുറത്ത് (1985)
ഇടനിലങ്ങൾ (1985)
കരിമ്പിൻ പൂവിനക്കരെ (1985)
രംഗം (1985)
അഭയം തേടി (1986)
വാർത്ത (1986)
ആവനാഴി (1986)
കൂടണയും കാറ്റ് (1986)
ഇത്രയം കാലം (1987)
അടിമകൾ ഉടമകൾ (1987)
വൃത്തം (1987)
നാൽകവല (1987)
അബ്കാരി (1988)
അനുരാഗി (1988)
1921 (1988)
മുക്തി (1988)
അക്ഷരത്തെറ്റ് (1989)
മൃഗയ (1989)
അർഹത (1990)
വർത്തമാന കാലം (1990)
മിഥ്യ (1990)
ഇൻസ്പെക്ടർ ബൽറാം (1991)
ഭൂമിക (1991)
നീലഗിരി (1991)
കള്ളനും പോലീസും (1992)
അപാരത (1992)
ദേവാസുരം (1993)
അർത്ഥന (1993)
ദി സിറ്റി (1994)
വർണ്ണപ്പകിട്ട് (1997)
അനുഭൂതി (1997)
ആയിരം മേനി (1999)
ശ്രദ്ധ (2000)
ഈ നാട് ഇന്നലെവരെ (2001)
ആഭരണച്ചാർത്ത് (2002)
സിംഫണി (2003)
ബൽറാം v/s താരാദാസ് (2006)
അനുവാദമില്ലാതെ (2006)
കാലാ ബസാർ (2007)
വെള്ളത്തൂവൽ (2009)
തമിഴില്‍ ഐവി ശശി ചെയ്ത ചിത്രങ്ങള്‍
പകലിൽ ഒരു ഇരവ്1979
അലാവുദ്ദീനും അൽഭുതവിളക്കും1979
ഒരേ വാനം ഒരേ ഭൂമി 1979
ഗുരു1980
എല്ലാം ഉൻ കൈരാശി 1980
കാലി1980
ഇല്ലം 1987
കോലങ്ങൾ 1995
ഹിന്ദിയില്‍ ഐവി ശശി ചെയ്ത ചിത്രങ്ങള്‍
മൻ കാ ആംഗൻ 1979
പട്ടിഡ 1980
കരിഷ്മ 1984
ആംഘോം കി രിസ്റ്റ 1986

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top